Site icon Fourteen Kerala – 14 Kerala News

മലബാർ റിവർ ഫെസ്റ്റിവൽ; ആവേശമായി മഡ് ഫുട്ബോൾ

ഓമശേരി : സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റിയും ചേർന്ന് സംഘടി പ്പിക്കുന്ന പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രി ഇവൻ്റായി ഓമശ്ശേരിയിൽ നടന്ന ആവേശകരമായ മഡ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഓമശേരി ത്രീ ലൈൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജേതാക്കളായി. കലാശകളിയിൽ അമിഗോസ് നീലേശ്വരത്തെയാണ് തോൽപ്പിച്ചത്.

താഴെ ഓമശ്ശേരി റൊയാഡ് ഫാം മഡ് ഗ്രൗണ്ടിൽ ഓമശ്ശേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒയിസ്ക ഇന്റർ നാഷണൽ ഓമശ്ശേരി സംഘടിപ്പിച്ച ടൂർണമെൻ്റ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓമശേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗംഗാധരൻ അധ്യക്ഷനായി.

കൊടുവള്ളി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡൻ്റ് കെ.എം അഷ്റഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫാത്തിമ അബു, ഒയിസ്ക ഇൻ്റർ നാഷണൽ സെക്രട്ടറി ജനറൽ എം അരവിന്ദ് ബാബു, സീനത്ത് തട്ടാഞ്ചേരി, എസ്.പി ഷഹന, പി അബ്ദുൾ നാസർ, അജു എമ്മാനുവൽ, ജയപ്രകാശ് കനവ് എന്നിവർ സംസാരിച്ചു.

കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് മലബാർ റിവർ ഫെസ്റ്റിവലിനെ കുറിച്ച് വിശദീ കരിച്ചു. ഒയിസ്ക ഓമശേരി ചാപ്റ്റർ സെക്രട്ടറി റസാഖ് പുത്തൂർ സ്വാഗതവും പഞ്ചായത്ത് അംഗം പി അ ബ്ദുൾ നാസർ നന്ദിയും പറഞ്ഞു. സമാപന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ പി.കെ ഗംഗാധൻ ഉദ്ഘാടനം ചെയ്തു. റൊയാഡ് അഷ്റഫ് അധ്യ ക്ഷനായി. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ട്രോഫികൾ വിതരണം ചെയ്തു.

Exit mobile version