Site icon Fourteen Kerala – 14 Kerala News

നിര്‍ഭയ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിന് കരുത്തേകുക; എസ് ഡി പി ഐ

താമരശ്ശേരി: സാമ്പ്രദായിക പാര്‍ട്ടികളെല്ലാം ഭരണകൂട തേര്‍വാഴ്ചയുടെ മുന്നില്‍ നിശബ്ദരും നിഷ്‌ക്രിയമായി നില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും നിര്‍ഭയത്വവും നല്‍കുന്നതാണ് എസ് ഡി പി ഐ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയമെന്ന് ജില്ലാ ട്രഷറര്‍ അസീസ് മാസ്റ്റര്‍. എസ് ഡി പി ഐ താമരശ്ശേരി പഞ്ചായത്ത് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന ഗൗരി തച്ചംപൊയിലിന് എസ് ഡി പി ഐ ജില്ല കമ്മറ്റി അംഗം സന്ധ്യ ഉമേഷ് മെമ്പര്‍ഷിപ്പ് നല്‍കി. നൗഫല്‍ വാടിക്കലിന്റെ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സലിം കാരാടി, സിറാജ് തച്ചംപൊയില്‍, അഫ്‌സല്‍, ഉമേഷ് എന്നിവര്‍ സംസാരിച്ചു. ജാഫര്‍ പരപ്പന്‍പൊയില്‍ സ്വാഗതവും റാഫി തച്ചംപൊയില്‍ നന്ദിയും പറഞ്ഞു.

Exit mobile version