Site icon Fourteen Kerala – 14 Kerala News

പ്രതിയിൽ നിന്നും സമ്മാനം സ്വീകരിച്ചെന്ന പരാതി; നാദാപുരം എസ് ഐക്ക് സ്ഥലം മാറ്റം

നാദാപുരം: പോലീസിനെ ആക്രമിച്ചതടക്കുള്ള കേസിൽ പ്രതിയായ ആളിൽ നിന്ന് സമ്മാനം സ്വീകരിച്ചെന്ന പരാതിയെ തുടർന്ന് നാദാപുരം എസ്.ഐയെ സ്ഥലം മാറ്റി.ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റി സെക്രട്ടേരി കെ.കെ വിജേഷാണ് എസ്.ഐ ശ്രീജിത്തിനെതിരെ സംസ്ഥാന ഇൻ്റലിജൻ്റ്സ് എ ഡി.ജി.പിക്ക് പരാതി നൽകിയത്.ഇതന്വേഷിക്കാൻ വടകര നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി കെ. എസ് ഷാജിയെ ചുമതലപ്പെടുത്തുകയായിരുന്നു.

വിജേഷിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചിരുന്നു. തുടർന്നാണ് എസ്.ഐയെ മുക്കം സ്റ്റേഷനിലേക്ക് മാറ്റിയത്.
പകരം അനീഷ് വടക്കേടത്തിനെയാണ് നാദാപുരത്ത് നിയമിച്ചത്.

Exit mobile version