Site icon Fourteen Kerala – 14 Kerala News

ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി മധ്യവയസ്‌കൻ നാദാപുരത്ത് പിടിയിൽ

നാദാപുരം ; വിൽപ്പനക്കായി ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ.
പശ്ചിമ ബംഗാൾ 24 ഫർഘാന സ്വദേശി ശക്തി പാദ മൈറ്റി ( 50 ) നെയാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് 20 കുപ്പി മാഹി മദ്യം പോലീസ് പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്നാണ് പ്രതി പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻറ് ചെയ്തു.

Exit mobile version