Site icon Fourteen Kerala – 14 Kerala News

ഹൃദയാഘാതത്തെ തുടർന്ന് 27-കാരി മരിച്ചു

കോട്ടയം: കുമരകം സ്വദേശിനിയായ 27കാരി ന്യൂസിലാൻഡിൽ നിര്യാതയായി.ചെന്നാത്ത് ടിജിന്‍റെ ഭാര്യ ജെസ് ലീന ജോർജ് (അന്ന) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്.

എം.എസ്.ഡബ്ല്യു ബിരുദധാരിയായിരുന്നു. മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

Exit mobile version