Site icon Fourteen Kerala – 14 Kerala News

സീബ്രാലൈനിലൂടെ പോകുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തി, സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കോഴിക്കോട് വടകര മടപ്പള്ളിയിൽ സീബ്ര ലൈനിൽ വെച്ച് വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്.അപകടം നടന്നശേഷം ബസ് ഡ്രൈവര്‍ റോഡിലൂടെ അതിവേഗം ഓടുന്നതും പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.ഇന്നലെ നടന്ന അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നാണ് അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബസില്‍ തന്നെയുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണിത്.

മഴ പെയ്തുകൊണ്ടിരിക്കെ സീബ്രാ ലൈനിലൂടെ വിദ്യാര്‍ഥികള്‍ റോഡിന് കുറുകെ കടക്കുന്നതും ബസ് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബസാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചതെന്ന് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.അപകടം നടന്നയുടൻ ബസിലെ ഡ്രൈവര്‍ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങളില്‍ നാട്ടുകാര്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മടപ്പള്ളി ഗവണ്‍മെന്‍റ് കോളേജ് വിദ്യാർത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

മൂവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അയ്യപ്പൻ ബസാണ് വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയത്. പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത് . ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് ഇടിച്ച് വീഴ്ത്തുകയായിരുന്നു .മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. കണ്ണൂർ – തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിൽപ്പെട്ടത് .
അപകടം സംഭവിച്ച ഉടൻ തന്നെ ബസ്സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി അന്വേഷണം നടക്കുകയാണ് .നടക്കുതാഴ സിന്ധു നിവാസിൽ ശ്രയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത് .

ബസ്സ് ഇന്നലെ തന്നെ ചോമ്പാല പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു .

Exit mobile version