Site icon Fourteen Kerala – 14 Kerala News

പി.എസ്.സി നിമയന കോഴ: ജില്ല കമ്മിറ്റിക്ക് ഒരറിവുമില്ലെന്ന് പി. മോഹനൻ

കോഴിക്കോട് : പി.എസ്.സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സി.പി.എം നേതാവ് കോഴ വാങ്ങിയെന്ന പരാതി സംബന്ധിച്ച് ഒരറിവും ഇല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ.മാധ്യമങ്ങൾ കോലാഹലമുണ്ടാക്കുന്നത് സംബന്ധിച്ച ഒരറിവും ഞങ്ങൾക്കില്ല. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കൂടി പറയുന്നതിൽ എനിക്കും പാർട്ടി ജില്ല കമ്മിറ്റിക്കും അറിവില്ല -പി. മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.എന്തെങ്കിലും ഒരു കോലാഹലും ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും അതുവഴി പാർട്ടിയെയും സർക്കാറിനെയും കരിവാരി തേക്കാം എന്ന് ഉദ്ദേശിക്കുന്ന കുറച്ച് മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ഉണ്ടാകും.

അതിനെ ശക്തമായി ഞങ്ങൾ പ്രതിരോധിക്കും. തെറ്റായ പ്രവണതകൾ ഒരു പാർട്ടി പ്രവർത്തകന്‍റെ ഭാഗത്തും ഉണ്ടാകാൻ പാടില്ലാത്തതാണ് -അദ്ദേഹം പറഞ്ഞു.

Exit mobile version