Site icon Fourteen Kerala – 14 Kerala News

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

കൊല്ലം: എസ്എഫ്ഐ നേതാവ്‌ അനഘ പ്രകാശ്‌ (25) വാഹനാപകടത്തിൽ മരിച്ചു. എസ്‌എഫ്‌ഐ കൊല്ലം ജില്ല കമ്മിറ്റി അംഗമാണ്‌.കൊട്ടാരക്കര കോട്ടാത്തലയിൽ വച്ചായിരുന്നു അപകടം. അനഘ സംഞ്ചരിച്ച സ്കൂട്ടർ എംസാന്റുമായി വന്ന ടോറസ് ലോറിയിൽ ഇടിച്ചായിരുന്നു അപകടം.

ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ അനഘ അവസാന വർഷ ബിഎഡ് വിദ്യാർത്ഥിയുമാണ്‌.കൊട്ടാരക്കര കോട്ടാത്തലയിൽ വെണ്ടാർ വിദ്യാദിരാജ ബിഎഡ്‌ കോളേജിലാണ്‌ അനഘ ബിഎഡ്‌ ചെയ്യുന്നത്‌. നെടുവത്തൂർ സ്വദേശികളായ പ്രകാശ് – സുജാ ദമ്പതികളുടെ ഏക മകളാണ്.

Exit mobile version