Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഒരു മാസം ഗതാഗത നിയന്ത്രണം; ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലം അപ്രോച്ച് റോഡിൽ ഗതാഗതം അനുവദിക്കില്ല

കോഴിക്കോട് : ഇന്ന് രാത്രി പത്ത് മണി മുതല്‍ ഒരു മാസത്തേക്ക് കോഴിക്കോട് എകെജി മേല്‍പ്പാലത്തിന്റെ (ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ്) അപ്രോച്ച് റോഡിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പുഷ്പ ജംഗ്ഷനില്‍ നിന്ന് ഫ്രാന്‍സിസ് റോഡ് മേല്‍പാലത്തിന് അടിയിലൂടെയുള്ള അപ്രോച്ച് റോഡിലൂടെ ഇനി റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്കും നഗരത്തിലേക്കും വരാന്‍ സാധിക്കില്ല.

പകരം ഈ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുഷ്പ ജങ്ഷനിൽ നിന്ന് നേരെ പാളയം ഭാഗത്തേക്ക് കടന്ന് ആനിഹാള്‍ റോഡിലൂടെയാണ് പോകേണ്ടത്. ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ് കയറി ബീച്ച് റോഡ് വഴി പോകണം.

Exit mobile version