Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി സ്കൂളിലെ ക്രൂര റാഗിങ്: രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കൊടുവള്ളിയിലെ സ്കൂളിലുണ്ടായ ക്രൂര റാഗിങ് പരാതിയിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.
സ്കൂൾ അധികൃതർ അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് റാഗിങ് നടന്നത്.
റാഗിങ്ങിൽ നാലു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഒരു വിദ്യാർത്ഥിയുടെ പുറത്ത് കോമ്പസ് കൊണ്ട് കുത്തേറ്റ മുറിവുണ്ട്. രണ്ട് വിദ്യാർഥികളുടെ കൈക്ക് പൊട്ടലുമുണ്ട്.

ഇതുസംബന്ധിച്ച് പൊലീസിനും പരാതി കൈമാറിയിട്ടുണ്ട്.വ്യാഴാഴ്ച ഇന്‍റർവെൽ സമയത്ത് പുറത്തിറങ്ങിയതിന് സീനിയർ വിദ്യാർത്ഥികളെത്തി മർദ്ദിച്ചിരുന്നു. ഇതേക്കുറിച്ച് സ്കൂളിൽ പരാതി പറഞ്ഞവരെ പിന്നീട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു

Exit mobile version