Site icon Fourteen Kerala – 14 Kerala News

പേഴ്സ് നഷ്ടപ്പെട്ടു, വണ്ടിക്കൂലിക്കു പോലും പണമില്ല; ബസിൽ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് നൽകി ഡ്രൈവർ

കൊല്ലം : സ്വകാര്യബസിൽ നഷ്ടപ്പെട്ട പണം തിരികെ വീട്ടമ്മയുടെ കൈകളിലെത്തിച്ച് ബസ് ഡ്രൈവർ.
കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന എം.ആർ.ബി. എന്ന സ്വകാര്യബസിലെ ഡ്രൈവർ കിഴക്കേ കല്ലട തെക്കേമുറി മനുഭവനിൽ ആർ.മനുവിന്റെ സത്യസന്ധതയാണ് പുത്തൂർ കല്ലറമുക്ക് കല്ലുംമൂടുവിളയിൽ ഷീലയ്ക്ക് അനുഗ്രഹമായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക്‌ കൊട്ടാരക്കരയിൽനിന്ന്‌ കരുനാഗപ്പള്ളിക്കു പോയ ബസിൽ ഷീല യാത്ര ചെയ്തിരുന്നു. പുത്തൂർ ചന്തമുക്കിൽ ഇറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ഷീല മനസ്സിലാക്കിയത്.ഹോംഗാർഡിന്റെ നിർദേശപ്രകാരം പുത്തൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഉടൻതന്നെ പോലീസ് ബസ് ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെടുകയും ഇവർക്ക് തുടർയാത്രയ്ക്കുള്ള വണ്ടിക്കൂലി നൽകുകയും ചെയ്തു.ബസ് കരുനാഗപ്പള്ളിയിലെത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽനിന്ന്‌ മനുവിന് പേഴ്‌സ് ലഭിച്ചത്.

കൊട്ടാരക്കയ്ക്ക് മടങ്ങവേ ബസ് പുത്തൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. എസ്.ഐ. ടി.ജെ.ജയേഷിന്റെയും കണ്ടക്ടർ രാജേഷിന്റെയും സാന്നിധ്യത്തിൽ മനു പേഴ്‌സ് ഷീലയ്ക്ക് കൈമാറി.

Exit mobile version