Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

നാദാപുരം: നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പിനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. 18ാം വാർഡിൽ കല്ലാച്ചി റോഡിന് സമീപം കണ്ണോത്ത് താഴെക്കുനിയിൽ നിർമ്മാണ ജോലിക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.

പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Exit mobile version