Site icon Fourteen Kerala – 14 Kerala News

രാജിപാർട്ടി സ്വീകരിച്ചു; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചു

കോഴിക്കോട് : സമൂഹ മാധ്യമത്തിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആരോപണ വിധേയയായ നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട് സ്ഥാനം രാജിവച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാറിനാണ് രാജിവെക്കുന്നതായി ഉള്ള കത്ത് കൈമാറിയത്. തനിക്ക് നേരെ വന്നത് വ്യാജ ആരോപണമാണ്. എന്നാൽ ധാർമികതയുടെ പേരിൽ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് അഖില മര്യാട്ട് കത്തിൽ പറയുന്നു. ചിലർ തന്നെ വേട്ടയാടുകയാണ്.

വിഷയം പാർട്ടി തലത്തിൽ അന്വേഷിക്കണം. എൻറെ നിരപരാധിത്വം പൊതു സമൂഹത്തെ ബോധ്യമാക്കണം.പ്രസ്തുത സംഭവത്തെക്കുറിച്ച് പാർട്ടി തല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ആരോപണം ഉയർന്നുവന്ന അവസരത്തിൽ തന്നെ നിജസ്ഥിതി പുറത്തുകൊണ്ടു വരുന്നതിനു വേണ്ടി താൻ വടകര റൂറൽ എസ് പിക്ക് പരാതി കൊടുത്തിരുന്നു. പോലീസ് ഇതുവരെയും യാതൊരുവിധ നടപടികളും എടുത്തില്ല.

പ്രസ്തുത പരാതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. തന്നെ വേട്ടയാടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ പാർട്ടിയുടെ കൂടെ നിന്ന് പോരാടുമെന്നും അഖില ജില്ലാ നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗികമായി രാജി വെച്ചു കൊണ്ടുള്ള കത്ത് അടുത്തദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറും.

Exit mobile version