Site icon Fourteen Kerala – 14 Kerala News

ആളു മാറി ബാങ്ക് ജീവനക്കാരിയെ ആക്രമിച്ചു; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് : കോഴിക്കോട് നന്മണ്ടയിൽ ബാങ്ക് ജീവനക്കാരിക്ക് വെട്ടേറ്റു. നന്മണ്ട സഹകരണ റൂറൽ ബാങ്ക് ജീവനക്കാരിക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നന്മണ്ട സഹകരണ ബാങ്കിൽ വെച്ച് ഉച്ചയോടെയാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.

ആളുമാറിയാണ് ആക്രമണം നടത്തിയതെന്ന് സംശയമുണ്ട്. മുൻ ഭാര്യയെ ആക്രമിക്കാനാണ് പ്രതി ബാങ്കിലെത്തിയതെനാണ് സൂചന. ഇയാളുടെ മുൻ ഭാര്യ ബാങ്കിൽ ജീവനക്കാരിയാണെന്നും ബിജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Exit mobile version