Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് വിൽപനക്കെത്തിച്ച വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : നാദാപുരത്ത് വിൽപനക്കെത്തിച്ച വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വളയം ചുഴലിയിലെ പാറയുള്ള പറമ്പത്ത് ബിനുവിനെയാണ് വളയം എസ്എച്ച്ഒ കെ.എസ്.അജേഷ് അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് 12 കുപ്പി വിദേശമദ്യം പോലീസ് പിടികൂടി. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.

വളയം ടൗൺ കേന്ദ്രീകരിച്ച് മദ്യ വിൽപന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബിനു പിടിയിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Exit mobile version