Site icon Fourteen Kerala – 14 Kerala News

മൂരാട് അണ്ടര്‍പാസിന് സമീപം വാഹനാപകടം; വടകര സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട് : ദേശീയപാതയില്‍ മൂരാട് അണ്ടര്‍പാസിന് സമീപം സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് ലോറിക്കടയില്‍പ്പെട്ട് യുവാവ് മരിച്ചു. വടകര സ്വദേശി തെരു തിരിക്കുന്നെൻ കേളോത്ത് സജീന്ദ്രൻ (42) ആണ് മരിച്ചത്. തിക്കോടിയിൽ റെയിൽവേ ട്രാഫിക് സ്റ്റാഫായി ജോലി ചെയ്ത് വരുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.

മൂരാട് അണ്ടര്‍പാസിന് സമീപം താഴെ കളരി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ക്വാറി മാലിന്യം ഇട്ട് നികത്തിയ ഇടമായിരുന്നു ഇത്. മഴയില്‍ പലഭാഗങ്ങളും ഒലിച്ചുപോയിരുന്നു. ഇവിടെ സ്‌കൂട്ടര്‍ തെന്നിവീഴുകയും പിന്നാലെ വന്ന ലോറിക്ക് അടയില്‍പ്പെടുകയുമായിരുന്നെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. അച്ഛൻ ബാലചന്ദ്രൻ, അമ്മ പരേതയായ സാവിത്രി, ഭാര്യ ശ്രുതി, മകൻ അഗ്നിവ്‌, സഹോദരി സജിത.

Exit mobile version