Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടിയിൽ ആർഎംപിഐ പ്രവർത്തകന്റെ വീടിന് ബോംബേറ്

കോഴിക്കോട് : പാതിരിപ്പറ്റയിലെ ആർഎംപിഐ പ്രവർത്തകൻ എൻ.കെ.പൊക്കന്റ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവമെന്ന് വീട്ടുകാർ പറഞ്ഞു.മുൻവശത്തെ വാതിലും ജനൽ പാളികളും തകർന്നിട്ടുണ്ട്. കുറ്റ്യാടി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

യുഡിഎഫ് നേതാക്കളായ ലാലു എടക്കാട്ട്, വി.കെ.മമ്മു, ഇ.സി.ബാലൻ, രവീന്ദ്രൻ എന്നിവർ വീട്ടിലെത്തി. സംഭവത്തിൽ യുഡിഎഫ് യോഗം പ്രതിഷേധിച്ചു.സമഗ്രാന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണമെന്ന് യുഡിഎഫ്-ആർഎംപിഐ യോഗം ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് യുഡിഎഫ് കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Exit mobile version