Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടി ഇടിമിന്നലിൽ രണ്ട് വീടുകളിൽ കനത്ത നാശ നഷ്ടം; രണ്ട് പേർക്ക് പരിക്ക്

പാലേരി : കുറ്റ്യാടിയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം . പാലേരി തോട്ടത്താംകണ്ടിയിൽ എൻ.കെ.സി ജമാൽ, കുളക്കണ്ടത്തിൽ ഫൈസൽ എന്നിവരുടെ വീടുകൾക്ക് ഇടി മിന്നലിൽ വൻ നാശ നഷ്ടം.ജമാലിൻ്റെ മകൻ ഷൗക്കത്ത്(37), മരുമകൾ ഹർഷിദ(28) എന്നിവർക്ക് കോൺഗ്രീറ്റ് ചീളുകൾ ശരീരത്തിൽ തുളച്ച് കയറി പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ വൈദ്യുതി സംവിധാനവും ഇൻവെർട്ടർ അടക്കമുള്ളവയും കത്തിനശിച്ചു.

40000 ൽ അധികം രൂപയുടെ നഷ്ടമുണ്ടായതായി ജമാൽ പറഞ്ഞു. ഫൈസലിൻ്റെ വീട്ടിലെ ഫർണ്ണിച്ചറുകളും നശിച്ചു. വൈദ്യുതി മീറ്ററും ഇൻവെർട്ടറും കത്തിനശിച്ചു. 30000 ൽ അധികം രൂപയുടെ രൂപയുടെ നഷ്ട്ടമുണ്ടായതായി കരുതുന്നു.

Exit mobile version