Site icon Fourteen Kerala – 14 Kerala News

നാടിന്റെ യാത്രാമൊഴി; ഡൽഹിയിൽ സൂര്യാഘാതമേറ്റു മരിച്ച വടകര സ്വദേശി പൊലീസ് ഓഫീസർക്ക് യാത്രാമൊഴി

കോഴിക്കോട് : ഡൽഹിയിൽ സൂര്യാഘാതമേറ്റ് മരിച്ച മലയാളി പൊലീസ് ഒഫീസർ കെ ബിനേഷിൻ്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാത്രി 10.30 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഒരു മണിയോടെയാണ് വടകര ചോറോടുള്ള വീട്ടിലെത്തിച്ചത്. ഇന്ന് രാവിലെ പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത് .

നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. ഡൽഹി ഉത്തംനഗര്‍ ഹത്സാലില്‍ താമസിക്കുന്ന ബിനീഷ് ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായിരുന്നു.

വസീറാബാദ് പൊലീസ് ട്രെയിനിംഗ് സെന്ററില്‍ നടന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. കടുത്ത ചൂടേറ്റ് തളര്‍ന്നു വീണ ബിനേഷനെ ആദ്യം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. സംസ്ക്കാര ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു

Exit mobile version