Site icon Fourteen Kerala – 14 Kerala News

മൂന്ന് ദിവസത്തെ തിരച്ചിൽ; മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

മുണ്ടക്കയം: മണിമലയാറിൽ ഒഴുക്കിപ്പെട്ട് കാണാതായ കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലകന്റെ (46) മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും 25 കിലോമീറ്റർ ഒഴുകി മൃതദേഹം ചേനപ്പാടി ഭാഗത്ത്‌ എത്തുകയായിരുന്നു. ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.

കൊക്കയാർ പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്ന ഇയാൾ മഴ സമയത്ത് ആറ്റിൽ ഇറങ്ങിയെന്നും താഴേക്ക് ഒഴുകി പോകുന്നത് കണ്ടെന്നും സമീപവാസികൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താഴേക്ക് നീന്തി എവിടെയെങ്കിലും കയറിയിട്ടുണ്ടാകും എന്നാണ് പ്രദേശവാസികൾ കരുതിയത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ തിരച്ചിൽ ആരംഭിച്ചു.

കോസ്‌വേയുടെ സമീപത്ത് ഒരാൾ ഒഴുകി പോകുന്നതായി തോന്നിയിരുന്നു എന്നും ചിലർ വെളിപ്പെടുത്തി. ഇന്നലെ ഫയർ ഫോഴ്‌സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version