Site icon Fourteen Kerala – 14 Kerala News

കടുവയുടെ ആക്രമണം; ഗര്‍ഭിണിയായ പശുവിനെ കൊന്നു, ജഢം പാതി ഭക്ഷിച്ച നിലയില്‍

ഇടുക്കി: ഇടുക്കി മൂന്നാറിൽ പശുവിനെ കടുവ കൊന്നു. കടലാർ വെസ്റ്റ് ഡിവിഷനിലാണ് ഗർഭണിയായ പശു ചത്തത്. കടലാർ സ്വദേശി സ്റ്റീഫന്റെ പശുവാണ് ചത്തത്. മേയാൻ വിട്ട പശു രാത്രിയിലും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകർ നടത്തിയ തെരച്ചിലിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്.

കൊന്ന ശേഷം പുറകു വശത്തു നിന്നും ഭക്ഷിച്ചു തുടങ്ങിയ നിലയിലായിരുന്നു ജഡം. കടുവയാണ് ഇത്തരത്തിൽ ഭക്ഷിക്കുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഈ ഒരു വർഷത്തിനിടെ പത്ത് പശുക്കളെ കടുവ കൊന്നിരുന്നു.

Exit mobile version