Site icon Fourteen Kerala – 14 Kerala News

കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നു. സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകൾ എഴുതിയിട്ടുണ്ട്. മൃതദേഹത്തിനു സമീപം രക്ത തുള്ളികളും കണ്ടെത്തി. എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version