Site icon Fourteen Kerala – 14 Kerala News

സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് ഉജ്ജ്വല വരവേൽപ്പ്

കോഴിക്കോട്: നേപ്പാളിലെ പൊക്കാറ ഇൻ്റർനാഷണൽ സ്‌റ്റേഡിയത്തിൽ സമാപിച്ച സോഫ്റ്റ്ബേസ്ബോൾ ഏഷ്യൻ ഗെയിംസിൽ ഹാട്രിക്ക്കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വൻ വരവേൽപ്പ് നൽകി. കോഴിക്കോട് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് ഓ.രാജഗോപാൽ സ്വീകരണ ചടങ്ങ് ഉത്ഘാടനം ചെയ്തു.

സംസ്ഥാന അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ടും, ജില്ലാ സ്പോട്സ് കൗൺസിൽ ഭരണ സമതി അംഗവുമായ കെ .എം ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ്, ട്രഷറർ ഷിജോ സകറിയ, ഇന്ത്യൻ ടീം കോച്ച് വിപിൻ സോജൻ, ടീം മാനേജർ ഏ.എം ബെന്നി, റഗ്ബി ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.രാജീവ്, വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. കായിക പ്രേമികളും സ്കൂൾ കോളേജ് അധികതരും സുഹൃത്തുക്കളും, നാട്ടുകാരും ചേർന്ന് വൻ ജനാവലി ഒരുക്കിയ സ്വീകരണം നാടിന് ആവേശമായി മാറി.

Exit mobile version