Site icon Fourteen Kerala – 14 Kerala News

പന്തീരാങ്കാവ് ഗാർഹിക പീഡനം; കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി. ഒളിച്ചു കടത്താൻ സഹായിച്ചതിന് ഐപിസി 212 വകുപ്പ് ചുമത്തി. രാഹുലിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചുവെന്ന് എസിപി സാജു പി അബ്രഹാം അറിയിച്ചു.

ബ്ലൂ കോർണർ നോട്ടീസിൽ റിപ്പോർട്ട് കിട്ടിയാൽ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിയെ ബാംഗ്ളൂരിലെത്തിക്കാൻ സഹായിച്ചയാളാണ് രാജേഷ്. ഇരയെ ആക്രമിക്കുമ്പോള്‍ രാഹുല്‍ ഗോപാലിനൊപ്പം ഒപ്പം രാജേഷ് ഉണ്ടായിരുന്നു. രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി. രാഹുലിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടീസ് സിങ്കപ്പൂര്‍ ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വിവരങ്ങൾ ശേഖരിക്കാനാണ്.

Exit mobile version