Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അധ്യാപിക കുഴഞ്ഞുവീണ് മരിച്ച സംഭവം; മരണം അവധിക്കാല പരിശീലനത്തിന് വീട്ടിൽ നിന്നിറങ്ങവേ

കോഴിക്കോട്: കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊടുവള്ളി ബിആർസിയിലെ റിസോഴ്സ് പഴ്സനും കൊടുവള്ളി ജിഎൽപി സ്കൂളിലെ അധ്യാപികയുമായ ഇ.കെ.ഷബീലയാണ് (33) മരിച്ചത്. പരിശീലന പരിപാടിക്കു പോകാൻ വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞുവീഴുകയായിരുന്നു.

അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പഴ്സനായിരുന്നു. രാവിലെ വീട്ടിൽ കുഴഞ്ഞു വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം താമരശ്ശേരിയിൽ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. പിതാവ്: ഒതയോത്ത് പരേതനായ കുഞ്ഞാലി.

Exit mobile version