Site icon Fourteen Kerala – 14 Kerala News

എൻഐടിയിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു . മൂന്നാംവർഷ ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശി ആണ് യോഗേശ്വർ നാഥ്.

ആത്മഹത്യക്ക് മുൻപ് യോഗേശ്വര് വീട്ടിലേക്ക് മെസേജ് അയച്ചിരുന്നു. പിന്നാലെ വാർഡനെ വീട്ടുകാർ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റൽ മുറ്റത്ത് യോഗേശ്വറിനെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Exit mobile version