Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മരുമകൾ അറസ്റ്റിൽ

കൊല്ലത്ത് തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ മരുമകൾ രാധാമണിയെ(60) പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയെ(86) ഒക്ടോബർ 29 നാണ് വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ആദ്യ ഘട്ടത്തിൽ നളിനാക്ഷിയുടേത് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചിരുന്നു പിന്നീട് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയിൽ മുറിവേറ്റിരുന്നുവെന്ന സ്ഥിരീകരണവുമുണ്ടായി. ഇതേത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി. ഒടുവിലാണ് മരുകൾ രാധാമണി കൊലപാതകം നടത്തിയെന്ന സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തിയത്.

നളിനാക്ഷിയെ മരുമകൾ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും മരണം സംഭവിച്ച ദിവസം വഴക്കുണ്ടായപ്പോഴാണ് തലക്ക് അടിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

Exit mobile version