Site icon Fourteen Kerala – 14 Kerala News

ഹരിതം സുന്ദരം കട്ടിപ്പാറ 4ാം വാര്‍ഡ് ചമലില്‍ പാഴ് വസ്തു ശേഖരണം ആരംഭിച്ചു

കട്ടിപ്പാറ: ഹരിതം സുന്ദരം കട്ടിപ്പാറ എന്ന ഗ്രാമ പഞ്ചായത്തിന്റെ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ചമല്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യം ശേഖരിച്ചു.

മാലിന്യ വിമുക്ത ഗ്രാമ പഞ്ചായത്ത് എന്ന പദ്ധതിയുടെ ഭാഗമായി ചില്ലുകള്‍, കുപ്പികള്‍, പ്ലാസ്റ്റിക്, തുണി,ഇവേസ്റ്റ്, ലോഹങ്ങള്‍, ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, കുട, ചെരുപ്പ്, ബാഗ്, പി വി സി പൈപ്പുകള്‍, ടയര്‍, ട്യൂബ് , തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്നതിനാണ് ഹരിത കര്‍മ്മസേന വഴി ലക്ഷ്യമിടുന്നത്.

പ്രാരംഭഘട്ടമായി കച്ചവട സ്ഥാപനങ്ങളില്‍ നിന്നു പ്ലാസ്റ്റിക് മാലിന്യവും, വീടുകളില്‍ നിന്ന് തുണിയും, പ്ലാസ്റ്റിക്ക് മാലിന്യവുമാണ് ശേഖരിക്കുന്നത്.

ചമല്‍ ടൗണിലെ കെ ടി ഹരിദാസന്റെ ഉടമസ്ഥതയിലുള്ള കെ ടി സ്റ്റേഷനറി സ്റ്റോര്‍ ചമല്‍, കെ എം മോഹന്‍ദാസിന്റെ ഉടമസ്ഥതയിലെ കെ എം വെജിറ്റബിള്‍ & ഫ്രൂട്‌സ് ചമല്‍ , നൗഷാദിന്റെ ഉടമസ്ഥതയിലുള്ള മിന്നാരം ഗിഫ്റ്റ് & ഫേന്‍സി ചമല്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വാര്‍ഡ് മെമ്പര്‍ അനില്‍ ജോര്‍ജിന്റെ അസാന്നിദ്ധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി തോമസ്  മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, വാര്‍ഡ് ശുചിത്ത കമ്മിറ്റി ചെയര്‍മാന്‍ ജമീല സെയ്ദ് , കണ്‍വീനര്‍ സിബി കുര്യന്‍, വികസന സമിതി കണ്‍വീനര്‍ നാസര്‍ ചമല്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി നൗഷാദ് കണ്ണിപ്പൊയില്‍, വാര്‍ഡിലെ ഹരിത കര്‍മ്മസേനാ അംഗങ്ങളായ ബിന്ദു അശോകന്‍, ബിന്ദു രവിന്ദ്രന്‍, റുഖിയ പൂലോട് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പാഴ് വാസ്തു ഏറ്റുവാങ്ങി ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

രണ്ട് ദിവസം കൊണ്ട് നാലാം വാര്‍ഡിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് തുണിയും പ്ലാസ്റ്റിക്കും ഉള്‍പ്പെടുന്ന പാഴ് വസ്തുക്കള്‍ ശേഖരിച്ച് ഗ്രാമ പഞ്ചായത്തുമായി കരാറു വെച്ച സഹായ സംഘടനയായ ഗ്രീന്‍ വോംസിന് കൈമാറും.

Exit mobile version