Site icon Fourteen Kerala – 14 Kerala News

അർധരാത്രി നഗരത്തിൽ ബൈക്ക്‌ യാത്രികനായ യുവാവിനെ വെട്ടി വീഴ്ത്തി; ഗുരുതര പരുക്ക്

കോഴിക്കോട് : നഗരത്തിൽ ബൈക്ക്‌യാത്രികനായ യുവാവിനെ വെട്ടി വീഴ്ത്തി. പുതിയകടവ്  സ്വദേശി അബ്ദുൽ മനാഫിനെയാണ് ഇന്നലെ രാത്രി 11.15 ന് വെട്ടിയത്. ഭട്ട്റോഡ് പൂഴിയിൽ ജംക്‌ഷനിലാണ് അക്രമം ഉണ്ടായത്. പുറത്തും കൈക്കും ഗുരുതരമായി വെട്ടേറ്റ മനാഫിന്റെ കരച്ചിൽ കേട്ട് പ്രദേശവാസി എത്തിയതോടെ അക്രമി ഓടി ഒളിച്ചു.  മനാഫിന്റെ സുഹൃത്ത് ഫൈജാസ് ആണ് വെട്ടിയതെന്ന് പൊലീസ് പറയുന്നു. ദോബിഖാന റോഡിലൂടെ ബൈക്കിലെത്തിയ മനാഫിനെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് വെട്ടുകയായിരുന്നു.

പുറത്തും ആഴത്തിലുള്ള വെട്ടുണ്ട്, കൈ അറ്റ നിലയിലായിരുന്നുവെന്നും തന്നെ കണ്ടില്ലായിരുന്നുവെങ്കിൽ വീണ്ടും വെട്ടുമായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. മുന്നോട്ട് ഓടിയെത്തിയ മനാഫ് റോഡരികിൽ വീണു. പ്രദേശത്തുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പൊലീസ് ആംബുലൻസിൽ മനാഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Exit mobile version