Site icon Fourteen Kerala – 14 Kerala News

ആവേശത്തേരിലേറി കെ.കെ. ശൈലജയുടെ റോഡ് ഷോ

പേരാമ്പ്ര : നഗരവീഥിയെ ചുവപ്പണിയിച്ച് എൽ.ഡി.എഫ്. വടകര ലോക്‌സഭാമണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജ നടത്തിയ റോഡ് ഷോയിൽ ആവേശം തിരതല്ലി. ബാൻഡ്‌ വാദ്യവും മുത്തുക്കുടകളും ബലൂണുകളും സ്ഥാനാർഥിയുടെ ഫോട്ടോകളുമൊക്കെയായി പ്രവർത്തകർ നൃത്തച്ചുവടുകളോടെ റോഡ് ഷോയിൽ അണിനിരന്നു.

ചൊവ്വാഴ്ച വൈകീട്ട് പേരാമ്പ്ര റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡിൽ സമാപിച്ചു. മഹിളാപ്രവർത്തകർ പ്രത്യേകം ബാനറിൻകീഴിൽ റോഡ് ഷോയിൽ അണിനിരന്നു. തുറന്ന വാഹനത്തിൽ എത്തിയ കെ.കെ. ശൈലജയ്ക്കൊപ്പം പ്രവർത്തകർ റോഡ് നിറഞ്ഞ് അണിനിരന്നു. ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാനാർഥി ചുറ്റും തടിച്ചുകൂടിയവരെ അഭിസംബോധന ചെയ്തു.

കെ. കുഞ്ഞമ്മത്, എം. കുഞ്ഞമ്മത്, എ.കെ. ബാലൻ, എസ്.കെ. സജീഷ്, ഷീജാ ശശി, അജയ് ആവള, കെ.കെ. ഭാസ്കരൻ, എൻ.കെ. വത്സൻ, കെ. ലോഹ്യ, ഒ. രാജൻ, പി.കെ.എം. ബാലകൃഷ്ണൻ, കെ.പി. ആലിക്കുട്ടി, കെ.കെ. സലാം, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.ജി. രാമനാരായണൻ തുടങ്ങിയ എൽ.ഡി.എഫ്. നേതാക്കൾ ജാഥയുടെ മുന്നിൽ അണിനിരന്നു.

രാവിലെ പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ മേപ്പയ്യൂരിലെ നെടുംപൊയിൽ കോളനിയിലെത്തി കെ.കെ. ശൈലജ കോളനിക്കാരോട് വോട്ടഭ്യർഥിച്ചു.

Exit mobile version