Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ ആറ് ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ

കോഴിക്കോട് : കുറ്റ്യാടിയിൽ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ നിന്ന് 6 ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ . നരിപ്പറ്റ തിനൂർ മാവുള്ള പറമ്പത്ത് കണ്ണൻ (67) നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി കൈവേലിയിൽ നിന്നും കുമ്പളചോലയ്ക്ക് പോകുന്ന വഴിയിൽ പയ്യേക്കണ്ടിയിൽ നിന്നുമാണ് എക്സൈസ് സംഘം ഇയാളെ മദ്യം പിടിക്കൂടിയത്.

ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇലക്ഷൻ നടക്കുന്നതിൻ്റെ ഭാഗമായി അനധികൃത മദ്യത്തിൻ്റെ ഒഴുക്ക് ഇല്ലാതാക്കാൻ കക്കട്ട് വട്ടോളി, മൊകേരി തുടങിയ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിലെ പരിശോധനയ്ക്ക് പുറമെ രാത്രികാല പെട്രോളിംങും വരും ദിവസങ്ങളിൽ കർശനമായി നടത്തുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ നാദാപുരം അസി. ഇൻസ്പെക്ടർ സി.പി. ചന്ദ്രൻ, പ്രിവൻ്റീവ് ഓഫീസർ ഷിജിൽ കുമാർ, എക്സൈസ് ഓഫീസർമാരായ കെ.ഷിരാജ് , ഇ.കെ ശ്രീജേഷ്,ഇ.വി. രജിലീഷ് വനിതാ സി.ഇ.ഒ. നിഷ എന്നിവർ പങ്കെടുത്തു

Exit mobile version