Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നഗരത്തിലെ കോംട്രസ്റ്റ് ഫാക്ടറിയില്‍ വൻ തീപ്പിടിത്തം

കോഴിക്കോട്: പ്രവര്‍ത്തനം നിര്‍ത്തിവെച്ച കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ തീപ്പിടിത്തം. ഫാക്ടറിയിലെ പിറകുവശത്തെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.

Exit mobile version