Site icon Fourteen Kerala – 14 Kerala News

3.2 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

കൊടുവള്ളി : 3.2 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി കൊടുവള്ളിയിൽ എക്സൈസിന്റെ പിടിയിൽ. ജയ്‌പാൽഗുരി ജില്ലയിലെ പർഹാർപൂർ സ്വദേശി സഹജൻ അലി(29)യെയാണ് ചൊവ്വാഴ്ച രാത്രി 10.30-ന് കുറുങ്ങാട്ടക്കടവ് പാലത്തിനു സമീപത്തുവെച്ച് താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ഷിജുമോൻ, സി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സുജിൽ, ഇ. അഖിൽദാസ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version