Site icon Fourteen Kerala – 14 Kerala News

പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയത് ഒരാള്‍, പീഡിപ്പിച്ചത് മറ്റൊരാള്‍; രണ്ടിനേയും പൊക്കി പോലീസ്

കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതുമായ കേസുകളില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
അമ്ബലംകുന്ന് വട്ടപ്പാറ പുല്ലാഞ്ഞിപച്ചയില്‍ വീട്ടില്‍ നൗഷാദിനെ(22)യാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വെളിയം കിഴക്കേ കോളനിയില്‍ ശ്യാം നിവാസില്‍ ശരത്താ(27)ണ് പിടിയിലായത്.

തിങ്കളാഴ്ച രാവിലെ പരീക്ഷയ്ക്ക് സ്കൂളില്‍ പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരികെഎത്താതിരുന്നതിനെത്തുടർന്നാണ് വീട്ടുകാർ പൂയപ്പള്ളി സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും നൗഷാദിനെയും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. തുടർന്നു നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. ചോദ്യംചെയ്തപ്പോള്‍ ശരത് പീഡിപ്പിച്ചിട്ടുള്ളതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. തുടർന്ന് ശരത്തിനെതിരേ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

Exit mobile version