Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് : തൊട്ടിൽപ്പാലത്ത് 99 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. ചേരാപുരം സ്വദേശികളായ തട്ടാർ കണ്ടി സിറാജ്, പടിക്കൽ സജീർ എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലർച്ചെയാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ ശേഖരവുമായി ഇവരെ കോഴിക്കോട് റൂറൽ എസ്പിയുടെ ഡാൻസാഫ് അംഗങ്ങളും നാദാപുരം ഡിവൈഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ചേർന്ന് തൊട്ടിൽപ്പാലം ചാത്തങ്കോട്ടുനടയിൽ നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടിയത്.

ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ നിന്നാണ് എംഡിഎംഎ കടത്തുന്നതെന്നും പ്രതികളെ ചോദ്യം ചെയ്യുന്നതായും അറസ്റ്റ് നടപടികൾ സ്വീകരിച്ചുവരുന്നതായും പോലീസ് പറഞ്ഞു.

Exit mobile version