Site icon Fourteen Kerala – 14 Kerala News

യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

താമരശ്ശേരി : താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ ചേർന്നു. മുൻ എം.എൽ.എ. വി.എം. ഉമ്മർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.ടി. മുഹമ്മദ് ബാപ്പു അധ്യക്ഷനായി.

കോഴിക്കോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവൻ എം.പി., മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, കെ.പി.സി.സി. മെമ്പർമാരായ എ. അരവിന്ദൻ, പി.സി. ഹബീബ് തമ്പി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ്, കെ.കെ.എ. ഖാദർ, പി. ഗിരീഷ് കുമാർ, പി.എസ്. മുഹമ്മദാലി, പി.പി. ഹാഫിസുറഹ്മാൻ, ജോൺസൺ ചക്കാട്ടിൽ, ടി.ആർ.ഒ. കുട്ടൻ, പി.പി. അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. പി.ടി. ബാബു ചെയർമാനായും എം.സി. നാസിമുദ്ദീൻ കൺവീനറായും 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.

Exit mobile version