Site icon Fourteen Kerala – 14 Kerala News

ഏറ്റുമാനൂരില്‍ ട്രെയിനിടിച്ച്‌ ബംഗാള്‍ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച സംഭവം:

ഏറ്റുമാനൂരില്‍ ട്രെയിനിടിച്ച്‌ ബംഗാള്‍ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച അമ്മയുടെയും കുഞ്ഞിൻ്റെയും ഭൗതിക ദേഹം സ്വദേശമായ ബംഗാളില്‍ എത്തിച്ച്‌ സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കാരിത്താസ് മേല്‍പ്പാലത്തിന് സമീപം ട്രയിൻ തട്ടി മരിച്ച വെസ്റ്റ് ബംഗാള്‍ മോഹൻപൂർ അകിബുള്‍ ഇസ്‌ളാമിന്റെ ഭാര്യ രേഷ്മ കൗത്താൻ (27), ഇവരുടെ ആറു വയസുള്ള കുട്ടി രുകായത്ത് മല്ലിക്ക് എന്നിവരുടെ മൃതദേഹമാണ് നാട്ടില്‍ എത്തിച്ച്‌ സംസ്കരിച്ചത്. ഭർത്താവിൻ്റെ അമിത മദ്യപാനത്തില്‍ മനം നൊന്താണ് ഇവർ കുട്ടിയെയുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സമ്ബന്ന കുടുംബാംഗമായ രേഷ്മ കൗത്താനെ അകിബുള്‍ ഇസ്‌ളാം പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. പ്രണയിച്ച ശേഷം ഇരുവരും കേരളത്തിലേയ്ക്ക് ഒളിച്ചോടി പോരുകയായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ , അമിത മദ്യപാനത്തെ തുടർന്ന് വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.തുടർന്ന് മാനസിക വിഷമത്തെ തുടർന്ന്, രേഷ്മ കുഞ്ഞിനെയുമായി ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് സൂചന. ഇരുവരുടെയും ഭൗതിക ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയായിരുന്നു.

എംബാം ചെയ്ത മൃതദ്ദേഹം കോട്ടയത്തെ അഭയ ഫ്യൂണറല്‍ അണ്ടർ ടേക്കേഴ്സിൻ്റെ നേതൃത്വത്തില്‍ വിമാന മാർഗം നാട്ടില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ , മൃതദേഹം നാട്ടില്‍ എത്തിച്ചിട്ടും പ്രതിസന്ധി തുടരുകയായിരുന്നു. കൊച്ചിയില്‍ നിന്നും മൃതദേഹത്തിൻ്റെ രേഖകളില്‍ ഒപ്പിട്ട രേഷ്മ കൗത്താൻ്റെ ഭർത്താവ് അകിബുള്‍ ഇസ്‌ളാമിനെ എയർപ്പോർട്ടില്‍ വച്ച്‌ കാണാതാകുകയായിരുന്നു.തുടർന്ന്, പൊലീസും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തി കണ്ടെത്തി. ഇതിനിടെ കേരളത്തില്‍ നിന്നുള്ള രേഖകള്‍ അഭയ ഫ്യൂണറല്‍ അണ്ടർ ടേക്കേഴ്സിൻ്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ അയച്ച്‌ നല്‍കി മൃതദേഹം വിട്ട് കിട്ടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. രേഷ്മ കൗത്താൻ്റെയും കുട്ടിയുടെയും ഭൗതിക ദേഹം ഏറ്റുവാങ്ങാൻ ഒരു നാട് മുഴുവൻ സ്ഥലത്ത് എത്തിയിരുന്നു.

Exit mobile version