Site icon Fourteen Kerala – 14 Kerala News

വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ സംഭവം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഡിവൈഎസ്പി വിനോദ് കുമാറിന്റെ വാഹനമാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. മനപ്പൂർവം കത്തിച്ചതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്.

ഇന്നലെ വടകരയിലെ മുസ്ലീം ലീഗ് നേതാവിൻ്റെ കടയ്‌ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലുളളതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയമുണ്ട്. വാഹനം ആരെങ്കിലും കത്തിച്ചതാണോ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിക്കാന്‍ കാരണം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡിവൈഎസ്പി പ്രതികരിച്ചു.

Exit mobile version