താമരശ്ശേരി: മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് എ.കെ.സി.സി താമരശ്ശേരി യൂണിറ്റും മേരി മാതാ കാത്തീഡ്രൽ ഇടവകയും സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. താമരശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ ജോയ് ചേലയ്ക്കൽ, കുര്യൻ കരിമ്പന, മാർട്ടിൻ അഞ്ചിൽ, ജോൺസൺ ചക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. നാട്ടിലിറങ്ങി ജന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടണമെന്ന് യോഗം ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് എ.കെ.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
