Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സ്‌കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : സ്‌കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വെള്ളിമാട്‌കുന്ന് ജെഡിടി പോളിടെക്നിക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി മലപ്പുറം തവനൂർ ചെറിക്കമ്മൽ മുഹമ്മദ് ഷാഫി (21) മരിച്ചു.

പൂവാട്ടുപറമ്പ് പെട്രോൾ ബങ്കിനു മുൻവശം തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കോഴിക്കോട്ടുനിന്നു മാവൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ വരികയായിരുന്ന സ്‌കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഷാഫി സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. പിതാവ്: കെ.ഷൗക്കത്തലി, മാതാവ്: ഖദീജ (വനിതാ ലീഗ് മുതുവല്ലൂർ പഞ്ചായത്ത് ട്രഷറർ). സഹോദരങ്ങൾ: ഷൗഫീറലി, ഷൗക്കില, ഷമീല, ഷംലൂല.

Exit mobile version