Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി കുന്ദമംഗലം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കെഎസ്‌ആർടിസി കുന്ദമംഗലം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ്, എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ നേതൃത്വത്തിലാണ് കുന്ദമംഗലത്തെ കെ എസ് ആർ ടി സി സ്റ്റേഷൻ ഓഫീസറുടെ ഓഫീസ് ഒരുക്കി കൊടുത്തത്.

റോട്ടറി പ്രസിഡന്റ് ധനേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ചന്ദ്രൻ തിരുവലത്ത് അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോക്‌ടർ ശിവശങ്കർ മുഖ്യ അതിഥിയായി പങ്കെടുത്തു. വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് എം ബാബുമോൻ, ഡിടിഒ നാസർ, യൂണിയൻ പ്രതിനിധി റഷീദ്,വിജയകുമാർ, കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡണ്ട് രവീന്ദ്രൻ, പി സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version