Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബലാത്സംഗക്കേസിൽ ഒളിവിൽ പോയ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ 2008 ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ ജാമ്യം വാങ്ങി ഒളിവിൽ പോയ പ്രതി പത്തുവർഷത്തിനുശേഷം പോലീസ് പിടിയിൽ. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശിയായ അരയിൽ കണ്ടം കുട്ടിച്ചാൽ ഷംസുദ്ദീൻ (55) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.

കോടതിയിൽ നിന്ന് ജാമ്യം വാങ്ങിയ പ്രതി പിന്നീട് പല സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. കാസർഗോഡ് ഭാഗത്ത് പ്രതിയുണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് കഴിഞ്ഞദിവസം കാസർകോട് ജില്ലയിലെ ബേക്കലിലെ മൗവ്വൽ എന്ന സ്ഥലത്ത് നിന്നാണ് തന്ത്രപരമായി പിടികൂടിയത്.

പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ സന്തോഷ് എംഎയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ഫിറോസ് ഒ.ടി, പ്രൊബേഷൻ എസ്ഐ ബിജു വിജയൻ,SCPO സുനിൽകുമാർ സി എം,CPO അനുരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Exit mobile version