Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മറ്റൊരു സ്‌കൂളിലെ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ദേവഗിരി സാവിയോ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥി ആലിം ബക്കറിനാണ് മർദനമേറ്റിരിക്കുന്നത്. മെഡിക്കൽ കോളേജ് ക്യാമ്പസ് സ്‌കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് ആലിം പറയുന്നത്.

ആലിമിന്റെ ഇരു കണ്ണുകൾക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version