Site icon Fourteen Kerala – 14 Kerala News

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി അപകടം; ഒരാൾക്ക് പരിക്ക്

തലശ്ശേരി : ചൊക്ലിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്കേറ്റു. ചൊക്ലി കാഞ്ഞിരത്തിൻ കീഴിലായിരുന്നു അപകടം. ബേക്കറി ഉൾപ്പടെ മൂന്നോളം കടകളിൽ നാശനഷ്ടമുണ്ടായി.

ഭാര്യയെ ഭർത്താവ് ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് പകരം ഭാര്യ ആക്‌സിലറേറ്ററിൽ ആഞ്ഞു ചവിട്ടിയതോടെ ഡിവൈഡറും ഫുട്പാത്തും കടന്ന് കാർ സമീപത്തെ ബേക്കറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ബേക്കറിയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. വാഹനത്തിൽ L ബോർഡും പതിപ്പിച്ചായിരുന്നു ഡ്രൈവിംഗ് പഠിത്തം. ശനിയാഴ്ച സ്കൂൾ അവധിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.

Exit mobile version