Site icon Fourteen Kerala – 14 Kerala News

ജനവാസ മേഖലയിൽ വീണ്ടും പടയപ്പയുടെ ആക്രമണം; ബസ് തടഞ്ഞ് ചില്ലു തകർത്തു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകർത്തു. തമിഴ്‌നാട് ആർടിസിയുടെ മൂന്നാർ- ഉദുമൽപേട്ട ബസിന്റെ ഗ്ലാസാണ് ഇന്നലെ രാത്രി തകർത്തത്.

രാജമല എട്ടാം മൈലിൽവെച്ചാണ് ബസിന്റെ ചില്ലു തകർത്തത്. ആന ഇപ്പോൾ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങൾക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്.

Exit mobile version