Site icon Fourteen Kerala – 14 Kerala News

സോഫ്റ്റ് ബേസ്ബോൾ നാഷണൽ ചാമ്പ്യൻമാരെ ആദരിച്ചു

ഓമശ്ശേരി: വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് സോഫ്റ്റ് ബേസ്ബോൾ സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കായിക താരങ്ങളെയും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച 23 കുട്ടികളെയും കായിക അദ്ധ്യാപകൻ പി.എം എഡ്വേർഡിനെയും എം.കെ രാഘവൻ എം.പി ആദരിച്ചു.

എം.പി ഫണ്ടിൽ നിന്നും നൽകിയ ലാപ്ടോപ്പിൻ്റെ സ്വിച്ച് ഓൺ കർമ്മവും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റിക്കോർഡ് ജേതാവ് ആഗ്നയാമിക്ക് സ്വീകരണവും നൽകി. കുടുംബ വായനക്കൊരിടം വിജയികളായ പ്രജില ലിനീഷ്, സജിത എം, വായനച്ചെപ്പ് വിജയികളായ സഹല എ.പി, ഫാത്തിമ റൈഹാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗംഗാധരൻ അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ, ഹെഡ്മാസ്റ്റർ ഇ.ജെ തങ്കച്ചൻ, വാർഡ് മെമ്പർ രജിത രമേശ്, പ്രിൻസിപ്പാൾ ലീന വർഗീസ്, യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ജോഷി, പി.റ്റി.എ പ്രസിഡണ്ട് സിബി തോമസ് , മൈമുന സി, സിമി ഗർവ്വാസീസ്, സ്കൂൾ ലീഡർ സ്നിഗ്ധ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version