Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസിനെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.

Exit mobile version