Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് 150 കുപ്പി വിദേശമദ്യവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ

കോഴിക്കോട് : നാദാപുരം പോലീസിൻ്റെ വാഹനപരിശോധനയ്ക്കിടെ 150 കുപ്പി വിദേശമദ്യവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ.
വയനാട് മീനങ്ങാടി മംഗലത്ത് സജീവനെ(54)യാണ് നാദാപുരം ഇൻസ്പെക്ടർ എ.വി. ദിനേശൻ പിടികൂടിയത്.

കായപ്പനിച്ചി ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് വിദേശമദ്യം പിടികൂടിയത്. 500 മില്ലീലിറ്ററിന്റെ 40 കുപ്പിയും 180 മില്ലിയുടെ 50 കുപ്പിയും 90 മില്ലിയുടെ 60 കുപ്പിയുമാണ് ബൈക്കിൽനിന്ന് കണ്ടെടുത്തത്. മദ്യം കടത്തിയ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Exit mobile version