Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് അമിത വേഗതയിലെത്തി വയോധികയെ ഇടിച്ച് കടന്നുകളഞ്ഞ ബൈക്ക് പോലീസ് പിടികൂടി

നാദാപുരം: കോഴിക്കോട് : രണ്ടു മാസം മുൻപ് വയോധികയെ ഇടിച്ച് തെറിപ്പ് കടന്നു കളഞ്ഞ ബൈക്ക് വളയം പോലീസ് പിടികൂടി.
കഴിഞ്ഞ ഡിസംബർ 23 ന് ഉച്ചയ്ക്കാണ് പാറക്കടവിലെ ബാബുന്റവിട ബസ്റ്റോപ്പിന് സമീപം താനക്കോട്ടൂരിലെ കാടുള്ള തയ്യുള്ളതിൽ വസന്ത( 60 )യെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വസന്ത ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്കിന് പിറകിൽ നമ്പർ പ്ളേറ്റില്ലാത്തതും സംഭസ്ഥലത്തുള്ളവർ ബൈക്ക് യാത്രികരെ തിരിച്ചറിയാത്തതും പോലീസിനെ കുഴക്കി.

പാറക്കടവ്- നാദാപുരം ഭാഗത്തെ നിരവധി സി സി ടി വി ക്യാമറകൾ പരിശോധിച്ചിട്ടും ആളെ തിരിച്ചറിയാനായില്ല.
സോഷ്യൽ മീഡിയ വഴി ബൈക്കിന്റെ ചിത്രം പ്രചരിപ്പിച്ചിട്ടും തിരിച്ചറിയാനായില്ല. അന്വേഷണം പിന്നീട് കണ്ണൂർ ജില്ലയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

പോലീസിന് ലഭിച്ച രഹസ്യ വിവരവും തുണയായി. വളയം എസ്ഐ വിനീത് വിജയൻ ,എസ് ഐ നൗഷാദ് ,സിപിഒ കെ വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ്കല്ലിക്കണ്ടിയിൽ നിന്ന് ബൈക്ക് കസ്റ്റഡിലെടുത്തത്. പ്രതികളെന്നു കരുതുന്നതിൽ ഒരാൾ വിദേശത്തേക്കും മറ്റൊരാൾ സംസ്ഥാനം വിട്ടതായുമാണ് സൂചന.

Exit mobile version