Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ വീട്ടിൽ കയറി കാട്ടാനയുടെ ആക്രമണം: യുവാവിന് ദാരുണാന്ത്യം

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്.

വീട്ടിൽ കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ഇതെന്നാണു നാട്ടുകാർ പറയുന്നത്.

Exit mobile version